കാലടി: നീലീശ്വരം വിന്നേഴ്സ് കോളേജിൽ ലോക പുകയില വിരുദ്ധദിനം ആചരിച്ചു. ക്വിസ് മത്സരവും ബോധവത്കരണ ക്ലാസും നടത്തി. പ്രിൻസിപ്പൽ വി.കെ. ഷാജി അദ്ധ്യക്ഷനായി. മാനേജർ കെ.എൻ. സാജു ആമുഖപ്രഭാഷണം നടത്തി. ജെ.എച്ച്.ഐ ആർ.രാജേഷ്, നഴ്സ് റോസ്‌മേരി മാർട്ടിൻ, ജിഷ്ണു വി.എസ്, സൗമ്യ. കെ.എം, പാർവതി നായർ, ലക്ഷ്മി എം. രാജ് എന്നിവർ സംസാരിച്ചു.