കാലടി: തൊഴിലുറപ്പ് തൊഴിലാളികൾ പിരാരൂർതോട് വൃത്തിയാക്കൽ തുടങ്ങി. പിരാരൂർ മുത്തിച്ചുവട് - മനയ്ക്കപ്പടി പുളിയാമ്പിള്ളി തോടിന്റെ നവീകരണമാണ് തുടങ്ങിയത്. കാലടി പഞ്ചായത്ത് 15-ാം വാർഡ് പിരാരൂരിൽ മഴക്കാലപൂർവ ശുചീകരണം സമയബന്ധിതമായി നടത്താതിരുന്നതിനാൽ വൻ കൃഷിനാശമാണ് വെള്ളക്കെട്ട് മൂലം ഉണ്ടായത്. കർഷകരുടെ 5000 ത്തോളം ഏത്തവാഴകൾ, കപ്പ, പച്ചക്കറികൾ എന്നിവ വെള്ളക്കെട്ടിൽ നശിച്ചു. നിരവധി ജാതി മരങ്ങൾ ഇല കൊഴിഞ്ഞ് ഉണങ്ങി. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കർഷകർക്ക് ഉണ്ടായത്.