crme
പ്രതി അഫ്സൽ

അങ്കമാലി: റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും മോഷണം നടത്തുന്ന യുവാവ് പിടിയിൽ. തുമ്പോളി ആഞ്ഞിലിപ്പ റമ്പിൽ അഫ്സലിനെയാണ് (30) അങ്കമാലി പൊലീസ് പിടികൂടിയത്. 30ന് പുലർച്ചെ അങ്കമാലി റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാരന്റെ അയ്യായിരം രൂപയും ആധാർകാർഡുകളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. നിരവധി മോഷണക്കേസിലെ പ്രതിയാണ്.

ഇൻസ്പെക്ടർ പി. ലാൽകുമാർ, സീനിയർ സി.പി.ഒമാരായ അജിതാ തിലകൻ, അജിത‌്കുമാർ, ദിലീപ്കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.