unnikrishnan-nair61

പെരുമ്പാവൂർ: അലഹാബാദ് പ്രയാഗ്‌രാജിൽ സൂര്യാഘാതമേറ്റ് പെരുമ്പാവൂർ കാരാട്ടുപള്ളിക്കര അഞ്ജനം വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായർ (61) മരിച്ചു. കഴിഞ്ഞ 21നാണ് ഹിമാലയം, വരാണസി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ യാത്ര തിരിച്ചത്. മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടിലെത്തിക്കും. മർച്ചന്റ് നേവിയിൽ നിന്നു വിരമിച്ചയാളാണ്. ഭാര്യ: രമാദേവി. മക്കൾ: അഞ്ചന, കീർത്തന.