കാലടി: അന്തരിച്ച സിനിമ തിരക്കഥാകൃത്തും സംവിധായകനുമായ ബിജു വട്ടപ്പാറയെ കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിലെ ബുധസംഗമം സാംസ്കാരികകൂട്ടായ്മ അനുസ്മരിച്ചു. മാദ്ധ്യമപ്രവർത്തകൻ വർഗീസ് തെറ്റയിൽ അനുസ്മരണ പ്രഭാഷണം നടത്തി. കാലടി പഞ്ചായത്ത്‌ ലൈബ്രേറിയൻ രാധ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.പി. ചന്ദ്രൻ, സതീശ്‌കുമാർ മറ്റൂർ, എം.എ. ചന്ദ്രൻ മഞ്ഞപ്ര , കാലടി എസ്. മുരളീധരൻ എന്നിവർ സംസാരിച്ചു.