ആലുവ: അമിത വൈദ്യുതി നിരക്ക് വർദ്ധനവിനെ തുടർന്ന് ജില്ലയിൽ ഒരു ലക്ഷത്തോളം ചെറുകിട വ്യാപാരികൾക്ക് വ്യാപാര മേഖല ഉപേക്ഷിക്കേണ്ടി വന്നതായി ഭാരതീയ വ്യാപാരി വ്യവസായി സംഘം ചൂണ്ടികാട്ടി. 60 വയസ് കഴിഞ്ഞ വ്യാപാരികൾക്ക് സാമൂഹ്യ പെൻഷൻ നടപ്പിലാക്കണമെന്നും സംഘം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ജില്ലാ സമ്മേളനം നാളെ വൈകിട്ട് മൂന്നിന് തോട്ടുമുഖം വൈ.എം.സി.എ ഹാളിൽ ഡൽഹി ജനസേവനം ഫൗണ്ടേഷൻ ചെയർമാൻ അനൂപ് ആന്റണി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എൻ. വാസുദേവൻ അദ്ധ്യക്ഷനാകും. ന്യൂ ഇൻഡൻ മണി ലിമിറ്റഡ് സി.എം.ഡി ജി. മോഹൻ മുഖ്യാതിഥിയാകും. സംസ്ഥാന സമിതി അംഗം എം. കുമാരൻ, നാരായണ പിള്ള, കെ.ബി. ഹരികുമാർ എന്നിവർ സംസാരിക്കും.

സംഘം ഏർപ്പെടുത്തിയിട്ടുള്ള ചാണക്യ പുരസ്‌കാരം മഹേന്ദ്ര കുമാർ ജെയിൻ (ചെയർമാൻ, ജയ് ഹിന്ദ് സ്റ്റീൽ), പി.ബി. മുരളീധരൻ (എം.ഡി, പെരിയാർ ട്രെഡിംഗ് കമ്പനി) എന്നിവർക്കും രാജി ശക്തി (ഫ്രം കിച്ചൺ), ജയശ്രീ മധു (ആമോദിനി, ഇന്ത്യ) എന്നിവർക്ക് മികച്ച വനിതാ സംരംഭകർ അവാർഡും സമർപ്പിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എൻ. വാസുദേവൻ, സെക്രട്ടറി വിനോദ് നന്ദനം, സംസ്ഥാന സമിതിയംഗം പി.എം. ജോഷി എന്നിവർ പങ്കെടുത്തു.