nh-66-k-meera
ദേശീയപാത 66ൽ പട്ടണം കവലയിൽ അസിസ്റ്റന്റ് കളക്ടർ കെ. മീര സന്ദർശിച്ചപ്പോൾ

പറവൂർ: ദേശീയപാത 66ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പരിസരത്തുണ്ടാകുന്ന വെള്ളക്കെട്ടിനും മറ്റുപ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് അസി. കളക്ടർ കെ. മീര സ്ഥലംസന്ദർശിച്ചു. പറവൂർ, പെരുമ്പടന്ന, പട്ടണംകവല, മുനമ്പംകവല, മടപ്ളാതുരുത്ത്, ലേബർ ജംഗ്ഷൻ, മൂത്തകുന്നം പ്രദേശങ്ങളാണ് സന്ദർശിച്ചത്. നിർമ്മാണത്തിലുള്ള ദേശീയപാതയുടെ നടുവിലൂടെയും വശങ്ങളിലൂടെയും ഒഴുകിയിരുന്ന തോടുകൾ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ അടഞ്ഞുപോയതാണ് വെള്ളക്കെട്ടിന് കാരണം. പൈപ്പുകൾ സ്ഥാപിക്കാൻ ദേശീയപാതയുടെ കരാറുകാർ തയ്യാറാകാതിരുന്നത് വെള്ളക്കെട്ട് രൂക്ഷമാക്കി. പട്ടണം കവലയുടെ കിഴക്ക് ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ കോൺക്രീറ്റ് ബ്ലോക്ക് നീക്കാൻ നിർദ്ദേശിച്ചു. കളക്ടർക്ക് വിശദ റിപ്പോർട്ട് നൽകുമെന്നും പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും അസി. കളക്ടർ പറഞ്ഞു. പറവൂർ തഹസിൽദാർ (എൽ.ആർ) ടോമി സെബാസ്റ്റ്യൻ, വടക്കേക്കര വില്ലേജ് ഓഫീസർ കെ.എസ്. സന്ധ്യ എന്നിവരും ഉണ്ടായിരുന്നു.