കാക്കനാട്: തൃക്കാക്കരയിലെ താഴ്ന്ന പ്രദേശങ്ങൾ മഴയിൽ പ്രളയസമാനമായി മുങ്ങിയത് മഴക്കാലപൂർവ ശുചീകരണത്തിന്റെ അഭാവത്താലെന്ന് ആരോപിച്ച് ബി.ജെ.പി മണ്ഡലം കമ്മിറ്റി തൃക്കാക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ബിനുമോൻ സി.കെയുടെ അദ്ധ്യക്ഷതയിൽ നടന്ന ധർണ സംസ്ഥാന സമിതി അംഗം എൻ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. സജീവൻ കരിമക്കാട്, രതീഷ് കുമാർ, സിബി അനിൽകുമാർ, സി.എം മിനി, രാമകൃഷ്ണൻ, ബീന കുമാരി, ജേക്കബ് മാണി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.