പറവൂർ: കോട്ടപ്പുറം ബിവറേജസ് ഔട്ട്ലെറ്റിന് സമീപം ചുള്ളിപ്പറമ്പിൽ സൈഫി റഹ്മാന്റെ വീട് കുത്തിത്തുറന്ന് നാല് ലാപ്ടോപ്പുകൾ, രണ്ട് സ്മാർട്ട് വാച്ച്, വീഡിയോ ഗെയിം ഉപകരണങ്ങൾ, 17,000 രൂപ എന്നിവ കവർന്നു. 28ന് പുലർച്ചെയാണ് സംഭവം.
കുടുംബം 27ന് രാവിലെ യാത്ര പോയതിനാൽ വീട്ടിൽ ആരുമുണ്ടായില്ല. 28ന് സി.സി ടിവി പരിശോധിച്ചപ്പോൾ പ്രവർത്തിച്ചില്ല. സംശയം തോന്നി അയൽവാസിയോട് വിവരം പറഞ്ഞു. ഇയാൾ എത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്. അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് വീടിനുള്ളിൽ കയറിയത്. സി.സി ടിവിയുടെ ഡി.വി.ആർ ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ കൊണ്ടുപോയതിനാൽ ദ്യശ്യങ്ങൾ ലഭിച്ചിട്ടില്ല. ആലുവ വെസ്റ്റ് പൊലീസും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.