വൈപ്പിൻ: നായരമ്പലം ശ്രീനാരായണ സേവാസമാജം വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് പി.ജി. ദാസൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ടി. ദിലീപ്, സെക്രട്ടറി എൻ.വി. സുകുമാരൻ, ജോ.സെക്രട്ടറി കെ.പി. ഷാജി, വി.ആർ. മധു, ബിനോയ്, സുധി, ഷൈല എന്നിവർ പ്രസംഗിച്ചു. പുത്തലത്ത് ഷാജി മുതിർന്ന അംഗങ്ങളെ ആദരിച്ചു. പി.ടി. തമ്പി,പി.പി. സരസൻ, പ്രേമചന്ദ്രൻ എന്നിവർ സമ്മാനദാനം നടത്തി. മികച്ചവിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി.
ഭാരവാഹികളായി പി.ജി. ദാസൻ( പ്രസിഡന്റ്), പി.ടി. ദിലീപ് (വൈസ് പ്രസിഡന്റ്). എൻ.വി. സുകുമാരൻ (സെക്രട്ടറി, കെ.പി. ഷാജി ( ജോ.സെക്രട്ടറിമാർ), എൻ.കെ. പ്രേമചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.