flood

കൊച്ചി: സൗത്ത് ഡിവിഷനിനിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ പദ്മജ എസ്. മേനോൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന് നിവേദനം നൽകി. കോർപറേഷൻ ബ്രേക് ത്രൂ പദ്ധതി സമ്പൂർണമായി നടപ്പാക്കിയിട്ടില്ലെന്ന് കൗൺസിലർ നിവേദനത്തിൽ പറയുന്നു. സ്വകാര്യ വ്യക്തികൾ കൈയ്യേറുന്ന കാനകൾ എക്‌സിക്യൂട്ടീവ് എൻജിനിയറെയും അസിസ്റ്റന്റ് എൻജിനിയറെയും കാണിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ല. ഓടകളുടെ സ്ലാബുകൾക്ക് മുകളിൽ ചെറിയ കിയോസ്‌കുകൾ വച്ചിരിക്കുന്നതിനാൽ കാന വൃത്തിയാക്കാൻ സാധിക്കുന്നില്ല. റോഡിന്റെ സ്ലോപ് വാട്ടർ ലെവൽ എടുക്കാതെ പണിയുന്നതിനാൽ വെള്ളം ഒഴുകിപോകുന്നില്ല. ദുരന്തനിവാരണ ചുമതലയുള്ള അസിസ്റ്റന്റ് കളക്ടറെ പരിശോധിക്കുന്നതിന് അയച്ചാൽ എളുപ്പമാകും. ശുചീകരണ പ്രവർത്തനങ്ങൾക്ക് തൊഴിലാളികളെ വിട്ടുനൽകണമെന്നും ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.