കൊച്ചി: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ സംസ്ഥാനത്തെ ആറാമത്തെ റീജിയണൽ ഓഫീസ് തൃശൂർ അയ്യന്തോൾ ജംഗ്ഷനിൽ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി. ഇ.ഒയുമായ എ. മണിമേഖല ഉദ്ഘാടനം ചെയ്തു. തൃശൂർ റീജിയണൽ മേധാവി എം. സതീഷ് കുമാർ, സെൻട്രൽ ഓഫീസ് സ്‌ട്രേറ്റജി വിഭാഗം ജനറൽ മാനേജർ രാജീവ് കുമാർ ഝാ, മംഗലാപുരം ഡെപ്യൂട്ടി സോണൽ ഹെഡ് എൽ. കെ ശ്രീകല എന്നിവർ സന്നിഹിതരായിരുന്നു.
ഇതോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കായി ഇലക്ട്രോണിക് ഭണ്ഡാരവും, വാട്ടർ പുരിഫൈറും ബാങ്കിന്റെ എ. മണിമേഖല സമർപ്പിച്ചു.
രേണു കെ. നായർ സോണൽ മേധാവിയായ മംഗളുരു സോണൽ ഓഫീസിന്റെ കീഴിലെ പുതിയ തൃശൂർ റീജിയണലിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ 58 ശാഖകൾ ഉൾപ്പെടുന്നു .