തൊടുപുഴ: നാടാകെ കൊടുംചൂടിൽ വെന്തുരുകുമ്പോൾ ഹൈറേഞ്ച് ഉൾപ്പടെയുള്ള ഇടുക്കിയിലെ വിനോദസഞ്ചാരമേഖലയിലെ കുളിർക്കാറ്റ് തേടി വിനോദസഞ്ചാരികളുടെ ഒഴുക്ക്. മൂന്നാർ, കുട്ടിക്കാനം, വാഗമൺ, പരുന്തുംപാറ, തേക്കടി, മറയൂർ, കാന്തല്ലൂർ, രാമക്കൽമേട് തുടങ്ങി വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇപ്പോൾ ഏറെ സജീവമായിരിക്കുകയാണ്. സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളും ഉഷ്ണതരംഗ സാദ്ധ്യത കണക്കിലെടുത്ത് തണുപ്പ് കാലാവസ്ഥയുള്ള ഇടങ്ങളിലേയ്ക്ക് ട്രിപ്പ് പോകുന്നത് കൂടിവരുകയാണ്. സുഹൃത്തുക്കളുടെ ഗ്രൂപ്പും അഡ്വഞ്ചർ ടൂറിസത്തിൽ ആകൃഷ്ടരായവരും , വിവിധ കൂട്ടായ്മകളും പൂർവ്വ വിദ്യാർത്ഥികളുടെ റീ യൂണിയൻ മീറ്റിങ്ങുകൾ ഉൾപ്പടെയുള്ളവ ഇപ്പോൾ ഏറെയും നടക്കുന്നത് ഇടുക്കിയിലെ വിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ്. അഭ്യന്തര വിനോദ സഞ്ചാരികളും അന്യ സംസ്ഥാനങ്ങളിൽനിന്നുള്ളവരും വിദേശ വിനോദ സഞ്ചാരികളുമൊക്കെ ഇപ്പോൾ ബുഹോട്ടലുകളും റിസേർട്ടുകളും ബുക്ക് ചെയ്യുന്നതിന് തിരക്ക്കൂട്ടുകാണ്. വരൂ വെൽക്കം ടു വാഗമൺ
പീരുമേട്: മദ്ധ്യവേനൽ അവധിയും തെരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസ കാലമായി വിനോദ സഞ്ചാര മേഖലയിലനുഭവപ്പെട്ട മാന്ദ്യം മാറി . കേരളത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന കൊടും ചൂടും സഞ്ചാരികളുടെ വരവിനെ ബാധിച്ചിരുന്നെങ്കിൽ കഴിഞ്ഞ ശനിയും, ഞായറും വൻതിരക്കാണ്, വാഗമൺ, പരുന്തുംപാറ, തുടങ്ങിയ ടൂറിസ്റ്റു കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്.
വാഗമണ്ണിൽ കഴിഞ്ഞ ശനിയും, ഞായറും പതിനായിരങ്ങൾ ഒഴുകി എത്തി. വാഗമണ്ണിലും, പരുന്തുംപാറയിലും പകൽസമയങ്ങളിൽ അനുഭവപ്പെടുന്ന തണുത്ത കുളിർ കാറ്റ് സഞ്ചാരികളേ ഇങ്ങോട്ടേക്ക് ആഘർഷിക്കുന്നു.
വാഗമണ്ണിലെ അഡ്വഞ്ചർ പാർക്കും, ഗ്ലാസ് ബ്രിഡ്ജ്, ടൂറിസ്റ്റുകളെ ആകർഷിക്കുന്ന മുഖ്യ ഘടകങ്ങളാണ്. ഇന്ത്യയിലെ തന്നെഏറ്റവും നീളം കൂടിയ ചില്ലുപാലം വാഗമണ്ണിൽ നിർമ്മിച്ച് ടൂറിസ്റ്റുകൾക്ക് നൽകിയതോടെ സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണ് വാഗമണ്ണിലേക്ക്. ഇവിടെ 250 രൂപയാണ് ഒരാളിന് ടിക്കറ്റ് നിരക്ക് എന്നാൽ ശനി ,ഞായർ ,ദിവസങ്ങളിൽ സഞ്ചാരികളുടെ നിലയ്ക്കാത്ത തിരക്ക് മൂലം രാവിലെ 10 മണിയോടെ വൈകുന്നേരം 5.30 വരെയുള്ള ടിക്കറ്റ് റിസർവ് ആകും. ചില്ലുപാലത്തിൽ കയറാനാകാതെ ടൂറിസ്റ്റുകൾ മടങ്ങുന്ന കാഴ്ച ശനിയും, ഞായറും ദിവസങ്ങളിൽ കാണാൻ കഴിയും. രാവിലെ 9:00 മുതൽ വൈകിട്ട് 5 30 വരെയാണ് സന്ദർശകർക്ക് പ്രവേശനം ഉള്ളത്. ഒരേസമയം 15 പേർക്ക് മാത്രം പ്രവേശിക്കാവുന്ന പാലത്തിൽ ഒരാൾക്ക് 5 മിനിറ്റ് മാത്രമാണ് ചിലവഴിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ , 40 മീറ്റർ നീളത്തിൽ മലമുകളിൽ നിർമ്മിച്ചിരിക്കുന്ന ഗ്ലാസ് പാലത്തിൽ ഒരിക്കലെങ്കിലും വാഗമണ്ണിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ഒരിക്കലെങ്കിലും കയറണം എന്ന് ആഗ്രഹത്തിൽ ഇവിടേക്ക് എത്തുന്നത്. കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന സാഹസിക വിനോദ പാർക്കിലെ ആകാശ ഊഞ്ഞാൽ ,സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീ പോൾ, ജയന്റ് സ്വിഗ്, സ്വിപ്പ്‌ലൈൻ തുടങ്ങിയവ ടൂറിസ്റ്റുകളെ വാഗമണ്ണിലേക്ക് മാടിവിളിക്കുകയാണ്.