salimkutty
വമറ്റത്ത് അവധിക്കാല നീന്തൽ പരിശീലനം മുൻസന്തോഷ് ട്രോഫി താരം പി.എ. സലീം കുട്ടി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അവധിക്കാല നീന്തൽ പുതിയ ബാച്ചിന്റെ പരിശീലനം വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ ആരംഭിച്ചു. പരിശീലന പരിപാടി മുൻസന്തോഷ് ട്രോഫി താരം പി.എ. സലീംകുട്ടി ഉത്ദ്ഘാടനം ചെയ്തു.കേരള അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻ് ബേബി വർഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി അലൻ ബേബി, പ്രസിഡൻ് ജോയി ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടികൾക്കുള്ള പരിശീലനം കിഡ്‌സ് പൂളിലും വനിതകൾക്കും, പുരുഷന്മാർക്കുമുള്ള പരിശീലനം പ്രധാന പൂളിലും ആരംഭിച്ചു .
പുതിയ ബാച്ചിന്റെ പരിശീലനം മേയ് 31 ന് സമാപിക്കുമെന്ന്‌ സെക്രട്ടറി അലൻ ബേബി അറിയിച്ചു.