lorry
അനധികൃത മണ്ണെടുപ്പിന് റവന്യൂ സ്‌ക്വാഡ് പിടിച്ചെടുത്ത വാഹനങ്ങൾ

തൊടുപുഴ : തൊടുപുഴ തഹസിൽദാരുടെ നേതൃത്വത്തിലുള്ള താലൂക്ക്തല റവന്യു സ്‌ക്വാഡ് അനധികൃതമായി മണ്ണ് കയറ്റി വന്ന രണ്ട് ടിപ്പറുകൾ പിടിച്ചെടുത്ത് തൊടുപുഴ പോലീസിന് കൈമാറി. ഇടുക്കി സബ് കളക്ടർ ഡോ.അരുൺ എസ്.നായർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സബ് കലക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. അടിയന്തരമായി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നുംമണ്ണ് നിക്ഷേപിച്ച സ്ഥലം വില്ലേജ് റിക്കോർഡ് പ്രകാരം നിലമാണോ എന്നും പരിശോധിക്കും. നിലമാണ് എങ്കിൽ മണ്ണ് ഇട്ടവരെ കൊണ്ട് തന്നെ അത് നീക്കം ചെയ്യിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും, അനധികൃതമായി മണ്ണ് കടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനായി കൂടുതൽ സ്‌ക്വാഡുകളെ നിയമിച്ചിട്ടുണ്ടെന്ന് തഹസിൽദാർ എ .എസ് ബിജിമോൾ അറിയിച്ചു