ഇടുക്കി: വ്യവസായ വാണിജ്യ വകുപ്പിന്റെ വികസന ഇൻസ്റ്റിറ്റിയൂട്ടായ കീഡ് മേയ് 8 മുതൽ 10 വരെ
ഇൻഡസ്ട്രി സെറ്റപ്പ് സപോർട്ട് ശിൽപശാല സംഘടിപ്പിക്കുന്നു. പുതുതായി സംരംഭം തുടങ്ങുന്നവർക്കായി കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. നിയമങ്ങൾ, വിവിധ വകുപ്പുകളിൽ നിന്നുള്ള ലൈസൻസുകൾ, അനുമതികൾ, തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് പരിശീലനം നടത്തുക താൽപര്യമുള്ളവർ http://kied.info/training-calender ൽ ഞായറാഴ്ച്ചയ്ക്ക് മുൻപ് അപേക്ഷിക്കുക. ഫോൺ:0484 2532890 , 2550322, 9188922800