പീരുമേട്: ഏലപ്പാറ പഞ്ചായത്ത് എം സി എഫ് ൽ നീക്കം ചെയ്യാൻ കഴിയാതെസൂക്ഷിച്ചിരുന്ന ശേഖരിച്ച മാലിന്യം നീക്കം ചെയ്ത് തുടങ്ങി. 22 ടൺ മാലിന്യം നിലവിൽ നീക്കി . സർക്കാർ ഏജൻസിയായ ക്ലീൻ കേരള കമ്പനി മാലിന്യം കൊണ്ടുപോകാതെ വന്നതാണ് പ്രതിന്ധിക്ക് കാരണം . നിലവിൽ ഏലപ്പാറ പഞ്ചായത്ത് സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയാണ് മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്യുന്നത്. ഏലപ്പാറ പഞ്ചായത്തിൽ ഏലപ്പാറ എം സി എഫ് ലും വാഗമൺ എം സി എഫ് ലും ഹരിതകർമസേന ശേഖരിച്ച മാലിന്യം ഏലപ്പാറയിൽ പഴയ മാർക്കറ്റ് ഭാഗത്തും വാഗമണ്ണിലും പുള്ളിക്കാനം റോഡരുകിലുമായിരുന്നു ശേഖരിച്ചു വച്ചിരുന്നത്. സൂക്ഷിച്ചിരുന്ന മാലിന്യം
കുമിഞ്ഞുകൂടിയത് പ്രതിഷേധത്തിനും പരാതിക്കും ഇടയാക്കിയിരുന്നു. വാഴൂർ സോമൻ എം.എൽ.എ. ശുചിത്വ മിഷനുമായി ബന്ധപ്പെട്ട് മാലിന്യം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുകയായിരുന്നു.