പീരുമേട്: പെരുവന്താനം പഞ്ചായത്തിലെ യുഡി എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പീരുമേട് വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.ഹെലിബറിയാ കുടിവെള്ള പദ്ധതിയിൽ നിന്നും പെരുവന്താനം പഞ്ചായത്തിന്റെ വിവിധ മേഖലകളിലേക്ക് കുടിവെള്ളം ലഭ്യമാകാത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധിച്ചത് .

ഹെലിബറിയ കുടിവെള്ള പദ്ധതിയാണ് പെരുവന്താനം നിവാസികളുടെ വാട്ടർ അതോറിറ്റി കുടിവെള്ള പദ്ധതി വേനൽ കടുതോടെ മേഖലയിലെ ജലശ്രോതസുകൾ എല്ലാം പറ്റി തുടങ്ങി ഇപ്പോൾ വാട്ടർ അതോറിറ്റി കുടിവെള്ളം മാത്രമാണ് ഏക ആശ്രയം എന്നാൽ കൃത്യമായി കുടിവെള്ളം വീടുകളിൽ കിട്ടാത്ത സാഹചര്യമാണ് കഴിഞ്ഞ കുറേ നാളുകളായി എന്ന് യുഡി എഫ് ജന പ്രതിനിധികൾ പറയുന്നു. .
തകർന്ന പെപ്പിന്റെ അറ്റകുറ്റ പണി ഉടൻ പൂർത്തികരിച്ച് കുടിവെള്ള വിതരണം ഉടൻ പുനസ്ഥാപിക്കാമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. പെരുവന്താനം
പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ആർ വിജയൻ,
പഞ്ചായത്ത് മെമ്പർമാരായ ഷാജി പുല്ലാട്ട്, ഷീബ ബിനോയ്, ഗ്രേസി ജോസ് എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.