avalokanayogam

തൊടുപുഴ: ഭീതി വിതയ്ക്കുന്ന പുലിയെ പിടി കൂടുന്നതിന് ആർ.ആർ.ടി സംഘത്തെ നിയോഗിക്കാമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉറപ്പു നൽകിയതായി പി.ജെ.ജോസഫ് എം.എൽ.എ അറിയിച്ചു. ഇത്സംബന്ധിച്ച് കോതമംഗലം ഡിഎഫ്ഒയ്ക്ക് ആവശ്യമായ നിർദേശം നൽകാമെന്ന് മന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്നലെ ചേർന്ന യോഗത്തിനുശേഷമാണ് മന്ത്രിയുമായി പി.ജെ.ജോസഫ് സംസാരിച്ചത്. കഴിഞ്ഞ ദിവസം സി.സി.എഫിനെ വിളിച്ചും പ്രശ്‌നത്തിന്റെ ഗൗരവം അറിയിച്ചിരുന്നതായി എം.എൽ.എ പറഞ്ഞു.

പുലിമൂലം ജീവിതം ഏറെ പ്രതിസന്ധിയിയിലായ തൊടുപുഴ കരിങ്കുന്നം മുട്ടം പ്രദേശത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കരിങ്കുന്നം പഞ്ചായത്ത് ഓഫീസിൽ അവലോകനയോഗംചേർന്നു. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ.ജോസഫ് എംഎൽഎ എന്നിവരുടെനേതൃത്വത്തിലാണ് യോഗംചേർന്നത്. ജനപ്രതിനിധികൾക്കു പുറമെ വനംവകുപ്പ് അധികൃതരുംയോഗത്തിൽ പങ്കെടുത്തു.കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിൽ ഒട്ടേറെ വളർത്തുമൃഗങ്ങൾ പുലിയുടെ ആക്രമണത്തിനിരയാകുകയും പലരും പുലിയെ കാണുകയും ചെയ്‌തെങ്കിലും ദിവസങ്ങൾക്കുശേഷമാണ് പ്രദേശത്ത് ക്യാമറ സ്ഥാപിക്കാൻ വനംവകുപ്പ് തയാറായതെന്ന് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.തോമസ് കുറ്റപ്പെടുത്തി.മുട്ടം പഞ്ചായത്തിലെ വിവിധമേഖലകളിൽ പുലിയെ കണ്ടതായി ഇതിനോടകം വിവരം ലഭിച്ചെന്നും പിടി കൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും മുട്ടം പഞ്ചായത്ത് പ്രസിഡന്റ്‌ഷേർളി അഗസ്റ്റിൻ പറഞ്ഞു.

പുലിയെ പിടി കൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടുതൽ ക്യാറകളും കൂടും സ്ഥാപിക്കുമെന്ന് വനംവകുപ്പധികൃതർയോഗത്തെ അറിയിച്ചു. നിലവിൽ സ്ഥാപിചച്ചിരിക്കുന്ന പൊട്ടൻപ്ലാവിനു പുറമെ ഇല്ലിചാരി മലയുടെ മുകളിലായി ഒരു കൂടു കൂടി സ്ഥാപിക്കും. കൂടുതൽ കാമറകളും വിവിധമേഖലകളിലായി സ്ഥാപിക്കും.
തൊടുപുഴബ്ലോക്ക് പഞ്ചായത്തംഗം ട്രീസജോസ് കാവാലത്ത്, കരിങ്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റുജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സ്വപ്നജോയൽ,ബേബിച്ചൻ കൊച്ചുകരൂർ, മുട്ടം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ പൂച്ചക്കുഴി,റേഞ്ച് ഓഫീസർടോമിൻ ജെ.അരഞ്ഞാണി,ഫോറസ്റ്റ് ഓഫീസർ എ.ജി.സുനിൽ കുമാർ എന്നിവർയോഗത്തിൽ പ്രസംഗിച്ചു.