കട്ടപ്പന : എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ കട്ടപ്പന ഗുരുദേവ കീർത്തി സ്തംഭത്തിലെ പ്രതിഷ്ഠാ വാർഷികവും ഗുരുപൂജ മഹോത്സവവും 8,9 തിയതികളിൽ നടക്കും. കാമാക്ഷി അന്നപൂർണ്ണേശ്വരി ഗുരുകുലം ആചാര്യൻ സുരേഷ് ശ്രീധരൻ തന്ത്രി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
8 ന് രാവിലെ 5.30 ന് ഗുരുദേവ സുപ്രഭാതം, 6 മുതൽ വിശേഷാൽ ഗുരുപൂജ, 7 മുതൽ അഷ്ടദ്രവ്യസമ്മേതം ഗണപതി ഹോമം, 8 ന് കലശം, പഞ്ചഗവ്യം, 9 ന് മൃത്യുഞ്ജയഹോമം, 9.30 ന് ഗുരുദേവ കൃതികളുടെ ആലാപനം, 11 ന് വിശേഷാൽ ഗുരുപൂജ, വൈകിട്ട് 6 മുതൽ സമൂഹ പ്രാർത്ഥന, 6.30 മുതൽ മഹാസുദർശന ഹോമം, 6.45 ന് വിശേഷാൽ ദീപാരാധന.
9 ന് രാവിലെ 5.30 ന് പ്രഭാതഭേരി, 6 ന് ഗുരുപുഷ്പാംഞ്ജലി, 7 ന് ഗണപതി ഹോമം, 8 മുതൽ ഗുരുദേവ കൃതികളുടെ ആലാപനം,9 ന് ശാന്തിഹവനം, 10 ന് നവകലശപൂജ, കലശാഭിഷേകം, വിശേഷാൽ ഗുരുപൂജ, മംഗളപൂജ, 6.45 ന് ദീപാരാധന.