പീരുമേട്: ആശുപത്രിയിലേയ്ക്ക് പോകുംവഴി സ്‌കൂട്ടർ ഇടിച്ച് വൃദ്ധന് പരിക്കേറ്റു. വാളാർഡി മേപ്പെരട്ട് കുമ്പപള്ളി വീട്ടിൽ തോമസ് (75)നാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ11.30നാണ് സംഭവം. വണ്ടിപ്പെരിയാർ സഹകരണ ആശുപത്രിയിൽ ചികിത്സക്കായി എത്തി മരുന്നു വാങ്ങുന്നതിനായി മെഡിക്കൽ സ്റ്റോറിലേക്ക് പോകുമ്പോഴാണ് വാളാടിയിലേക്ക്‌പോവുകയായിരുന്ന സ്‌കൂട്ടർദേശീയ പാതയിൽ വച്ച് ഇടിച്ചുതെറിപ്പിച്ചത്. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റ തോമസിനെ സഹകരണ ആശുപത്രിയിൽ എത്തിച്ചു. അപ്പോൾ ഹെൽമെറ്റ് വച്ച സ്‌കൂട്ടർ യാത്രക്കാരൻ കൂടെയുണ്ടായിരുന്നു. തുടർന്ന് ഇയാൾ കടന്നുകളയുകയായിരുന്നു. തോമസിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .