നെടുങ്കണ്ടം: പൂപ്പാറ ഭാഗത്ത് എക്സൈസ് നടത്തിയപരിശോധനയിൽ 12 ലിറ്റർ വിദേശമദ്യവുമായി ഡ്രൈഡേയിൽ വിൽപ്പന നടത്തുന്നതിനിടെ ഒരാളെ അറസ്റ്റ് ചെയ്തു. പൂപ്പാറ ഗാന്ധിനഗർ കോളനിയിൽ പാറയടിയിൽ മാരിമുത്തു വിനെയാണ് അറസ്റ്റ് ചെയ്തത് .ഉടുമ്പഞ്ചോല അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഇ .എച്ച് യൂനസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഉടുമ്പഞ്ചോല റേഞ്ചിൽ ഡ്രൈഡേ ദിവസങ്ങളിൽ അമിതമായി മദ്യം ശേഖരിച്ച് കൂടിയ ലാഭത്തിൽ വിൽക്കുന്നതായി ലഭിച്ച പരാതിയെ തുടർന്നാണ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മാരിമുത്തു കുടുങ്ങിയത്. റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ മീരാൻ കെ എസ് ,ജോഷി വി ജെ ,അരുൺ എം എസ് ,കെ രാധാകൃഷ്ണൻ ,ബൈജു സോമരാജ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ രേഖാ ജി എന്നിവരാണ് പങ്കെടുത്തത്. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി.