വൈക്കോൽ ലോറി സർവ്വീസ് സ്റ്റേഷനിലെത്തിച്ച് വൈക്കോൽ ഉടമ

ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

തൊടുപുഴ: തെങ്കാശിയിൽ നിന്നും വില്പനയ്ക്കായി എത്തിച്ച വൈക്കോലിന് തീപിടിച്ചു.ചുരുളുകളായി ലോറിയിൽ കെട്ടിക്കൊണ്ടുവന്ന വൈക്കോൽ വഴിത്തല ടൗണിന് സമീപം ഇലക്ട്രിക് ലൈനിൽ തട്ടി തീ പിടിക്കുകയായിരുന്നു. വഴിത്തല വടക്കേടത്ത് ബി വി ജോസഫ് (ജിബി) വില്പനയ്ക്കായി എത്തിച്ച വൈക്കോലിനാണ് തീപിടിച്ചത്.
തീ പിടിച്ച ഉടനെ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ വാഹനത്തിൽ നിന്നും ഇറങ്ങി മാറുകയും ശേഷം വൈക്കോലിന്റെ ഉടമസ്ഥനായ വി .വി ജോസഫ് വാഹനം അരകിലോമീറ്ററോളം വാഹനം ഓടിച്ച് സർവീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ നാലിടത്തായി തീ പടർന്ന വൈക്കോൽ കെട്ടുകൾ റോഡിൽ വീണു. സർവീസ് സെന്ററിലെ മോട്ടോർ പ്രവർത്തിപ്പിച്ച് ജീവനക്കാരൻ ജിജോ മാത്യു തീ അണയ്ക്കുന്നതിന് ശ്രമം നടത്തി. അതോഴേയ്ക്കും തൊടുപുഴ നിലയത്തിൽ നിന്നും രണ്ട് യൂണിറ്റും കൂത്താട്ടുകുളത്ത്നിന്ന് നും ഒരു യൂണിറ്റും ഫയർഫോഴ്‌സ് എത്തി തീ പൂർണ്ണമായും അണച്ചു. തീ അണയ്ക്കാൻ സ്വകാര്യ കുടിവെള്ള ടാങ്കറിൽ നിന്നും വെള്ളവും ഉപയോഗിച്ചു. ഏകദേശം ഒന്നരലക്ഷം രൂപയുടെ വൈക്കോലാണ് കത്തി നശിച്ചത്. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. തൊടുപുഴ ഫയർഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എ ജാഫർഖാൻ എസ്.എഫ്.ഓ മാരായ വി.കെ ജീവൻ കുമാർ, എബി .സി എസ്, എന്നിവരും ഫയർ ഓഫീസർമാരായ എൻ എസ് അജയകുമാർ, ഷൗക്കത്തലി ഫവാസ്, ജെയ്‌സ് സാം ജോസ, ടി കെ വിവേക് അഭിലാഷ് ഡി, കെ എസ് അബ്ദുൽ നാസർ മുസ്തഫ ടി കെ, ജിൻസ് മാത്യു ശിവപ്രസാദ് പി എസ് അനന്തപുഷ്പൻ, സന്തോഷ്, ജയകുമാർ എന്നിവരും പങ്കെടുത്തു.