gopalan

തൊടുപുഴ: ജില്ല സഹകരണ ആശുപത്രിയുടെ സ്‌കൂൾ ഓഫ് നഴ്‌സിങ് പതിനാറാമത് ബാച്ച് വിദ്യാർത്ഥികളുടെ ലാംമ്പ് ലൈറ്റിങ് സെറിമണി നടന്നു. നഴ്‌സിങ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് കെ. ആർ. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പൽ ശാലിനി ബേബി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ സിസിലി പി. ഇ ദീപം തെളിയിച്ച് നൽകുകയുംനഴ്‌സിങ് സൂപ്രണ്ട് സിനി എസ് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
ആശുപത്രി സെക്രട്ടറി കെ രാജേഷ് കൃഷ്ണൻ, ചീഫ് ഫിസിഷ്യൻ ഡോ. റെജി ജോസ് ,പീഡിയാട്രീഷൻ ഡോ. സോണി തോമസ്, ഓർത്തോപീഡിക് സർജൻ ഡോ.ജെബിൻ പി ജയിംസ് എന്നിവർപ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടത്തി.