തൊടുപുഴ: വേനൽച്ചൂടിൽ വാടിത്തളരുമ്പോൾ ഒരു നാരാങ്ങാവെള്ളം നല്ലതാണെന്ന് തോന്നിയാൽ പഴയ വില കൊടുത്താൽപോര, ഇപ്പോൾ നാരൂാവെള്ളത്തിനും വില കൂടി. എങ്ങനെ കൂടാതിരിക്കും ചെറുനാരൂായുടെ ഡിമാന്റ് കൂടിയപ്പോൾ റോക്കറ്റ് വേഗത്തിലല്ലേ വിലയും കൂടിയത്. നേരത്തെ കിലോയ്ക്ക് അറുപത് ൂൂപയ്ക്ക് കിട്ടി ചെറുനാരങ്ങ 200 രൂപയിലെത്തി. ഒരു നാരങ്ങ മാത്രം വാങ്ങണമെങ്കിൽ ശരാശരി 10 രൂപവരെ വില നൽകണം. അപ്പോൾപ്പിനെ നാരാങ്ങാവെള്ളമെന്നോ ഫ്രഷ് ലൈം സോഡയെന്നോ ഒക്കെ പേരുള്ള ശീതള പാനീയങ്ങൾക്ക് വില കൂട്ടാതെ പറ്റുമോ. നാരങ്ങാവെള്ളത്തിന് പതിനഞ്ച് മുതൽ ഇരുപത് രൂപവരെയും ഫ്രഷ് ലൈംമിന് ഇരുപത്തി അഞ്ച് മുതൽ കടകളുടെ ഗ്രഡനുസരിച്ച് വിലയും കൂടി. . ഒരുഗ്ലാസ് നാരങ്ങാവെള്ളമുണ്ടാക്കാൻ പകുതി നാരങ്ങ പിഴിഞ്ഞിരുന്നിടത്ത് കച്ചവടക്കാർ ഇപ്പോൾ ഇനിയും എങ്ങനെ കുറയ്ക്കും എന്ന ആശങ്കയിലാണ്. തമിഴ്നാട്ടിലെ പുളിയൻ കുടി, ബീഹാറിലെ ബഗൽപൂർ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് നാരങ്ങ പ്രധാനമായും എത്തുന്നത്. കൊയമ്പത്തൂരിലെ എം.ജി.ആർ മാർക്കറ്റിലെത്തിച്ച് ലേലം വഴിയാണ് വില്പന. കൊടും ചൂടിൽ നാരങ്ങയുടെ ഉപയോഗം കൂടിയതിന് അനുസരിച്ച് വിപണിയിൽ എത്താതായതോടെ വില കുതിച്ച് കയറുകയായിരുന്നു. ചൂട് ഓരോ ദിവസവും കൂടി വരുന്നതോടെ വില ഇനിയും ഉയരുമെന്ന് വേണം കരുതാൻ.