വെള്ളത്തൂവൽ : സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി പെരുന്നാൾ ഇന്ന് തുടങ്ങും.ഇന്ന് രാവിലെ 7 ന് പ്രഭാത പ്രാർത്ഥന,8 ന് വിശുദ്ധ കുർബാന 9.30 ന് കൊടിയേറ്റ് 5.45 ന് സന്ധ്യാ പ്രാർത്ഥന 6.30 ന് ശീമോൻ റമ്പാന്റെ (കോട്ടയം പാമ്പാടി ദയറ) പ്രസംഗം .7 ന് വെള്ളത്തൂവൽ ടൗൺ കുരിശിങ്കലേക്ക് പ്രദക്ഷിണം 8.30 ന് ആശിർവാദം, ആകാശ വിസ്മയം, നേർച്ച സദ്യ, ലൈറ്റ് ഷോ ഫ്യൂഷൻ .നാളെ രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന 8.30 ന് ശീമോൻ റമ്പാന്റെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, ഫാ. ചാൾസ് മാത്യു , ഫാ .ഡോ. റെജി പാലക്കാടൻ എന്നിവരുടെ പ്രസംഗം 10.40 ന് പള്ളിത്താഴെ കുരിശിങ്കലേക്ക് പ്രദക്ഷിണംതുടർന്ന് ആശീർവ്വാദം 11.30 ന് ലേലം, നേർച്ചസദ്യ ഉച്ചക്ക് 1 ന് കൊടിയിറക്ക്.