തൊടുപുഴ: മൈലക്കൊമ്പ് ഗ്രീൻവാലി ക്ലബിന്റെ ആഭിമുഖ്യത്തിൽ 'തൊഴിലിനെ അംഗീകരിക്കുക തൊഴിലാളിയെ ആദരിക്കുക ' എന്ന മുദ്രാവാക്യം ഉയർത്തി മേയ് ദിനത്തോടനുബന്ധിച്ച് വിദഗ്ദ്ധ തൊഴിലാളി എ. സി. രവി അരിയംപറമ്പിലിനെ ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ബിനു മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ലബ്ബ് സെക്രട്ടറി സുനിൽ തോമസ് സ്വാഗതവും ക്ലബ്ബ് ചാപ്ടർ പ്രസിഡന്റ് ഡെന്നി വലരിയിൽ മേയ്ദിന സന്ദേശവും നൽകി. മുൻ പ്രസിഡന്റ് ഷാജു മാത്യു, ടോമി ജോർജ് , ബെന്നി പാറക്കാട്ടെൽ, സുനിൽ വഴുതലക്കാട്, ജിജി ജോർജ്, സാജു മാത്യു, പോൾസൺ തെ ള്ളിയാങ്കൽ,ജോമി വർഗീസ്, ബിബിൻ കളപ്പുരയിൽ ,ബൈജു കെ പുതിയടം എന്നിവർ പ്രസംഗിച്ചു.