തൊടുപുഴ : പട്ടണത്തിന്റെ പരിസരങ്ങളിൽ കറങ്ങുന്ന പുലിയെ കുടുക്കുന്നതിനായി മഞ്ഞമാവിലും പഴയമറ്റത്തും വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമറ സ്ഥാപിച്ചു. മൂന്നു ദിവസത്തിനുള്ളിൽ ക്യാമറയിൽ പുലി സാന്നിദ്ധ്യം തെളിഞ്ഞാൽ കൂടൊരുക്കി പിടികൂടാനാണ് പദ്ധതി.
തൊടുപുഴ നഗരസഭയിലെ മഞ്ഞമാവിൽ രണ്ടു നായകളെ കാണാതായ പുത്തൻപുരക്കൽ സുദർശനന്റെ പറമ്പിലാണ് ക്യാമറ വച്ചത്. അവിടെ അവശേഷിക്കുന്ന മൂന്നു നായകളെ പിടിക്കാൻ ഇനിയും വന്നേക്കുമെന്നാണ് പ്രതീക്ഷ. പുലി കടിച്ച നിലയിൽ കുറുക്കന്റെ ജഡം കണ്ടതും ഇതിന് സമീപമാണ്. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, കൗൺസിലർ ആർ ഹരി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ക്യാമറ സ്ഥാപിച്ചത്. മുട്ടം ഗ്രാമപഞ്ചായത്ത് പഴയമറ്റം കണ്ടെത്തിപീടികയിൽ പുലിയെ കണ്ട സ്ഥലത്താണ് ക്യാമറ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷേർലി അഗസ്റ്റിൻ സന്നിഹിതയായി.