പെരുമറ്റം: പെരുമറ്റം ഗ്രൗണ്ടിൽ നടന്ന മലങ്കര കുടുംബ സംഗമംമലങ്കര എസ്റ്റേറ്റ് മാനേജർ റോയി ജോൺ ഉദ്ഘാടനം ചെയ്തു. റ്റി കെ കുഞ്ഞു മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഇടവെട്ടി പഞ്ചായത്ത് മെമ്പർമാരായ സുഭാഷ് എ .കെ, സൂസി റോയി, എസ്റ്റേറ്റ് അസി.മാനേജർമാരായ ജെസ്റ്റോ ജോസ്, സന്തു ജയൻ, കുടുംബ സംഗമം സംഘാടകരായ ബിന്ദു എം. കെ, മാത്യു വർഗീസ്, സുനിൽ എം. കെ,എൽസമ്മ മുരളി,ബേബി കണ്ടോതാഴത്ത് എന്നിവർ സംസാരിച്ചു. എസ്റ്റേറ്റിൽ നിലവിൽ താമസിക്കുന്നവരുടേയും വർഷങ്ങൾക്ക് മുൻപ് ഇവിടെ താമസിച്ച് ജോലി സംബന്ധമായും മറ്റും വിവിധ സ്ഥലങ്ങളിലേക്ക് താമസം മാറി പോയ കുടുംബക്കാരേയും കോർത്തിണക്കുന്നതിനാണ് സംഗമം സംഘടിപ്പിച്ചത്. വിദേശത്തുള്ള ആളുകൾ ഉൾപ്പടെ വിദൂര സ്ഥലങ്ങളിൽ നിന്നുമായി ആയിരത്തോളം ആളുകളാണ് സംഗമത്തിന് എത്തിയത്. വിവിധങ്ങളായ കലാപരിപാടികളും ഇതിന്റെ ഭാഗമായി നടത്തി.