beverages

തൊടുപുഴ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട്നാൾ അടച്ചിട്ട മദ്യശാലകൾ തുറന്നതോടെ അവിടെയും നീണ്ട നിര ദൃശ്യമായി. തൊടുപുഴയിലെ ബിവറേജസ് ഔട്ട് ലെറ്റിൽ ഇന്നലെ വൈകുന്നേരത്തോടെ ഷോപ്പ് തുറക്കുന്നതും കാത്ത് ഉപഭോക്താക്കൾ നിൽപ്പുണ്ടായിരുന്നു. വൈകിട്ട് ആറിന് ശേഷം തുറന്നതോടെ എവിടെനിന്നൊക്കെയോ ആൾക്കാർ വന്ന് പൊതിയുകയായിരുന്നു. പോളിംഗ് ബൂത്തിൽ ക്യൂ നിർക്കുന്നപോലെതന്നെ ഇവിടെയും ക്യൂ ദൃശ്യമായി. ജില്ലയിലെ മറ്റ് ഷോപ്പുകളിലും സമാനമായ തിരക്കാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച്ച വൈകിട്ട് തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചശേഷേം ആറ്മണിമുതൽ വെള്ളിയാഴ്ച്ച വോട്ടെടുപ്പ് കഴിയുന്ന ആറ് വരെയാണ് മദ്യവിതരണം നിർത്തിവെച്ചിരുന്നത്.