തൊടുപുഴ : ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി മോർ ജംഗ്ഷൻ മുതൽ മൂപ്പിൽ കടവ് പാലം വരെയുള്ള പി ഡബ്ല്യൂ ഡി വക സ്ഥലം പൂർണമായും വിനിയോഗിച്ച് റോഡിന് ഇരുവശവും വീതി കൂട്ടി ടാർ ചെയ്യുവാൻ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) മുനിസിപ്പൽ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗം പൊതുമരാമത്തു വകുപ്പ് അധികൃതരോട് ആവശ്യപെട്ടു.കെ. എസ് .ആർ .ടി സി ബസ് സ്റ്റാൻഡ് മുൻപിലുള്ള കലുങ്ക് വീതി കുട്ടി പുനർ നിർമ്മിക്കണം. ഇതുവഴി മോർ ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും കെ എസ് ആർ ടി സി യുടെ ഉടമസ്ഥതയിൽ സ്റ്റാൻഡിനു മുൻപിലുള്ള സ്ഥലം പാർക്കിങ്ങിനു ഉപയോഗപ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു..നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. കെ ഐ ആന്റണി, റെജികുന്നംകോട്ട്, ജയകൃഷ്ണൻ പുതിയടത്ത്, പ്രൊഫ. ജെസ്സി ആന്റണി, ഷീൻ വർഗീസ്സ്, അഡ്വ. പി കെ മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണൻ, ലിപ്‌സൺ കൊന്നക്കൽ, ഡോണി കട്ടക്കയം, റോയ് പുത്തൻകുളം, ബേബി പടിപ്പുര, നൗഷാദ് മുക്കിൽ,മാത്തുകുട്ടി നടുവിലേടത്ത്, സണ്ണി കാവുപ്പുര, ജോസ് ആക്കപടി, ബേബി ഓണാട്ട്, ജോയി കാവും പുറം,ബാബു കടമാനത്ത് , സാജു പോൾ കൊന്നക്കൽ,മാത്യു പൊട്ടൻപ്ലാക്കൽ,സി എ ഷണ്മുഖം, തുടങ്ങിയവർ പ്രസംഗിച്ചു.