തൊടുപുഴ. എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ പ്രവർത്തക സമ്മേളനത്തിന്റെ ഭാഗമായി താലൂക്ക് ആസ്ഥാനത്തിനുമുന്നിൽ നിന്നും സമ്മേളനം നടക്കുന്ന വെങ്ങല്ലൂർ ഷെറോൺ ഓഡറ്റോറിയം വരെയുള്ള റോഡിന്റെ ഇരുവശത്തും സ്ഥാപിച്ചിരുന്ന എൻ.എസ്.എസിന്റെ കൊടികൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതിൽ കളഞ്ഞതിൽ ശ്രീകൃഷ്ണ വിലാസം എൻ.എസ്.എസ് കരയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കൊടികൾ നശിപ്പിച്ചവരെ എൻഎസ്എസിനു കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പമോ അകൽച്ചയോ ഇല്ലാത്ത എൻ.എസ്എസ് പോലുള്ള പ്രസ്ഥാനത്തെ അപമാനിക്കാൻ തുനിഞ്ഞിറങ്ങിയവരെ പൊതു സമൂഹത്തിനുമുമ്പൽ തുറന്നു കാട്ടാനും നിയമ നടപടി സ്വീകരിക്കാനും കരയോഗം തീരുമാനിച്ചതായി പ്രസിഡന്റ് ആർ ജയനും സെക്രട്ടറി ടി കെ സുധാകരൻ നായരും അറിയിച്ചു