got

കുമളി: ആനവിലാസം കന്നിമാർ ചോലയിൽ കർഷകന്റെ ആടിനെ പുലി പിടിച്ചു. കന്നിമാർ ചോല ചോലയ്ക്കൽ കാർത്തികേയന്റെ രണ്ട് വയസ് പ്രായം വരുന്ന ആടിനെയാണ് വ്യാഴാഴ്ച്ച പകൽ മൂന്നുമണിയോടെ പുലി പിടിച്ചത്. ആടിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടി യെത്തിയപ്പോഴേയ്ക്കും ആടിന്റെ മാംസം പകുതിയിലധികം പുലി തിന്നിരുന്നു. വീട്ടുകാരുടെ ശബ്ദം കേട്ട് പുലി സമീപത്തെ പുരയിടത്തിലേയ്ക്ക് കയറി പോകുകയായിരുന്നു. സമീപ ദിവസങ്ങളിൽ തന്നെ അയൽ വീടുകളിലെ പട്ടികളെ പുലി പിടിച്ചിരുന്നു. വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്ത് എത്തി ആടിന്റെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്തു . വെറ്റിനറി ഡോക്ടർ ശില്പയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ആടിനെ കൊന്നത് പുലി തന്നെയാണെന്ന് സ്ഥിരികരിച്ചു.തുടർന്ന് വാനപാലകർ ഇവിടെ ക്യാമറ സ്ഥാപിച്ചു.പട്ടാപ്പകൽ പുലിയിറങ്ങി ആടിനെ പിടിച്ചതോടെ പ്രദേശവാസികൾ കനത്ത ഭീതിയിലാണ് .

ചെങ്കരയിൽ ഏതാനും നാൾ മുൻപ് വനപാലകർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ പുലി ( ഫയൽ ചിത്രം)