നെടുങ്കണ്ടം: ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഉടുമ്പഞ്ചോല റേഞ്ചിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ലിജോ ഉമ്മന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിൽ വട്ടപ്പാറ വനമേഖലയിൽ ച് വാറ്റ് ചാരായം നിർമ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 400 ലിറ്റർ കോടയും വാറ്റുന്നതിനാവശ്യമായ ഉപകരണങ്ങളും കണ്ടെത്തി. പ്രതിയെക്കുറിച്ച് അന്വേഷണം നടത്തി വരുന്നു. എക്‌സൈസ് ഇന്റലിജൻസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷിജു ദാമോദരൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ നൗഷാദ് എം, ജോഷി വി ജെ ,കെ രാധാകൃഷ്ണൻ ,സിവിൽ എക്‌സൈസ് ഓഫീസർ പ്രഫുൽ ജോസ്, സി ഇ ഒ ഡ്രൈവർ ബിലേഷ് വി പി എന്നിവരുൾപ്പെട്ട സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.