പീരുമേട് : കൊല്ലം -തേനി ദേശീയപാതയിൽ കുട്ടിക്കാനം മരിയഗിരി സ്‌കൂളിന് സമീപം ബസും കാറും കൂട്ടിയിട്ടിച്ച് അപകടം.
അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കു പറ്റി. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. കുമളിയിൽ നിന്നും ഏലപ്പാറയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും എറണാകുളത്തു നിന്ന് പരുന്തും പാറയ്ക്ക് പോവുകയായിരുന്നു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ പൂർണമായും തകർന്നു കാറ് യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത് .
മുൻപിൽ പോകുകയായിരുന്ന വാഹനത്തെ മറികടന്ന് വന്ന കാർ അമിതവേഗത്തിൽ എത്തി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം .പരിക്കേറ്റ കാർ യാത്രകരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീരുമേട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ ബസിനും കാര്യമായ കേട് പാടുകൾ സംഭവിച്ചു. വാഹന അപകടങ്ങൾ ഈ ഭാഗത്ത് നിത്യ സംഭവമാണ്.