കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ സുവർണ ജൂബിലി ആഘോഷ സമാപനവും ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനവും ഗുരുദേവ കീർത്തി സ്തംഭത്തിന് ലഭിച്ച ഡോ. അബ്ദുൾ കലാം ലോക റെക്കോഡ് പുരസ്‌കാര പ്രഖ്യാപനവും ഞായറാഴ്ച നടക്കും. വൈകിട്ട് നാലിന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എസ് എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ ഭദ്രദീപം തെളിയിക്കും. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷനാകും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എസ് എൻ ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യും. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ജൂബിലി പതിപ്പ് പ്രകാശിപ്പിക്കും. ഗുരുപ്രകാശം സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് കട്ടപ്പന ഗോൾഡൻ ബീറ്റ്‌സിന്റെ ഗാനമേള നടക്കും.. വാർത്താസമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ, മനോജ് ആപ്പാന്താനത്ത്, പി എസ് സുനിൽകുമാർ, കെ കെ രാജേഷ്, ഷാജി പുള്ളോലിൽ, പി ആർ മുരളീധരൻ എന്നിവർ പങ്കെടുത്തു.