പീരുമേട്:ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട് പുതുതായി ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ ( സി.ഐ.ടി.യു. ) നേതൃത്വത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഉപരോധിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി കോസ് രാജു ഉദ്ഘാടനം ചെയ്തു

പീരുമേട് ടൗണിൻ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ പ്രതിഷേധ റാലിയായായാണ് ടെസ്റ്റിംഗ് ഗ്രൗണ്ടിൽ എത്തിയത് .ഇതോടൊപ്പം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യവും ഉയർത്തുന്നു. സമരത്തിൽ യൂണിയൻ യൂണിറ്റ് സെക്രട്ടറി സുജിത്, പ്രസിഡന്റ് ലാലിച്ചൻ, സുമേഷ്, സി ബി. ഷിബു, ഷാജി, സാബു ,അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.