കട്ടപ്പന: തങ്കമണി -നീലിവയൽ പ്രകാശ് റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം തിങ്കൾ മുതൽ 20 വരെ നിരോധിച്ചു. വാഹനങ്ങൾ ശാന്തിഗ്രാം ഇടിഞ്ഞമല പുഷ്പഗരി ഉദയഗിരി വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

ടെണ്ടർ

തൊടുപുഴ : ഇടുക്കി ഡയറ്റിലേക്ക് മാസവാടക അടിസ്ഥാനത്തിലോ ട്രിപ്പ് ഷീറ്റ് വ്യവസ്ഥയിലോ വാഹനം ആവശ്യമുണ്ട്. താൽപര്യമുള്ളവർ 17 ഉച്ചക്ക് 2 ന് മുൻപായി ടെണ്ടറുകൾ സമർപ്പിക്കുക. ഫോൺ: 04862 226990