ഇടുക്കി: വിവരാവകാശ നിയമം 2005 നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റിയൂട്ട് ഫോർ മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ്(ഐ.എം.ജി.) മേയ് മാസം നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. കോഴ്‌സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞ ഏതൊരു പൗരനും കോഴ്‌സിൽ ചേരാം. താൽപര്യമുള്ളവർക്ക് rti.img.
ർ
മൊബൈൽ ലാബ് റൂട്ട് മാപ്പ്
ഇടുക്കി: മൊബൈൽ ഭക്ഷ്യ പരിശോധനാ ലബോറട്ടറി വാഹനത്തിന്റെ ജില്ലയിലെ മെയ് മാസ റൂട്ട്പ്ലാൻ തയ്യാറായി. തിയതി, സർക്കിൾ, ഉദ്യോഗസ്ഥർ, ഫോൺ നമ്പർ യഥാക്രമത്തിൽ : മേയ് 4 വരെ ഉടുമ്പൻചോല, ആൻമേരി ജോൺസൺ, 7593873304. 6 മുതൽ 10 വരെ തൊടുപുഴ ഡോ രാഗേന്ദു 8943346 544 . 13 മുതൽ 18 വരെ ഇടുക്കി സ്‌നേഹാ വിജയൻ, 7593873302 . 20 മുതൽ 25 വരെ പീരുമേട് ഡോ മിഥുൻ എം 8943346645 . 27 മുതൽ 31 വരെ ദേവികുളം ആൻമേരി ജോൺസൺ 8943346546 .
ടെണ്ടർ
തൊടുപുഴ: ഇടുക്കി ഡയറ്റിലേക്ക് മാസവാടക അടിസ്ഥാനത്തിലോ ട്രിപ്പ് ഷീറ്റ് വ്യവസ്ഥയിലോ വാഹനം ആവശ്യമുണ്ട്. താൽപര്യമുള്ളവർ 17 ഉച്ചക്ക് 2 മണിക്ക് മുൻപായി ടെണ്ടറുകൾ സമർപ്പിക്കുക. ഫോൺ: 04862 226990