ഇടുക്കി: മഴക്കാലത്ത് ഡെങ്കി അടക്കമുള്ള കൊതുക്ജന്യ രോഗങ്ങൾ ജില്ലയിൽ പടരുന്നത് ഒഴിവാക്കാൻ വിട്ടുവീഴ്ചയില്ലാത്ത മുന്നൊരുക്കങ്ങൾക്ക് ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് വിളിച്ചു ചേർത്ത ജില്ലാതല വകുപ്പ് മേധാവികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെയും ഓൺലൈൻ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഹോട്ടലുകളിലും റിസോർട്ടുകളിലെയും ജലത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വ്യാപക പരിശോധന ഉടൻ ആരംഭിക്കും. ജ്യൂസ് ഷോപ്പുകളും തട്ടുകടകളുമടക്കം പരിശോധന നടത്താൻ പഞ്ചായത്തുകളുടെ സഹകരണവും ഉറപ്പാക്കും. .

മേയ് ഇരുപതിന് മുൻപ് കൊതുക് നശീകരണ പ്രവർത്തനങ്ങളും ക്ലോറിനേഷൻ ഡ്രൈവും പൂർത്തീകരിക്കും തോഴിലുറപ്പ് പദ്ധതികൾക്ക് പോകുന്നവർ എലിപ്പനിക്കെതിരായുള്ള ഗുളിക കഴിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. മലേറിയ കേസുകൾ ജില്ലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് മൈഗ്രൻസ് സ്‌ക്രീനിങ് തൊഴിൽ വകുപ്പ് ഉറപ്പുവരുത്തും.

മാലിന്യപരിപാലനംഉറപ്പുവരുത്തുന്നതിനായി വാതിൽപ്പടിശേഖരണം , സംഭരണം , എംസിഎഫ്ആർആർഎഎഫ് എന്നിവയിൽ നിന്നുള്ള മാലിന്യനീക്കം, ഡ്രൈഡേ ആചരണം ,ഓടകൾവൃത്തിയാക്കൽ

ജലസ്രോതസ്സുകളുടെശുചീകരണം,ക്‌ളോറിനേഷൻപ്രവർത്തനങ്ങൾ, ജലസ്രോതസ്സുകളിലേക്കു മാലിന്യനിക്ഷേപം തടയുന്ന നടപടികൾ ,ജലാശയങ്ങളിലേക്കു ഒഴുകിയെത്തുന്ന കൈവഴികളുടെയും ഓടകളുടെയും ശുചീകരണം എന്നിവയും കാര്യക്ഷമമായി നടപ്പാക്കാൻ യോഗം തീരുമാനിച്ചു.

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ അതത് പഞ്ചായത്തുകൾക്ക് വലിയ പങ്കാണ് ഉള്ളതെന്നും ശുചിത്വ മിഷൻ അടക്കമുള്ള ഏജൻസികൾ അവ മികച്ച രീതിയിൽ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും കളക്ടർ പറഞ്ഞു.