തൊടുപുഴ:മണക്കാട് മുല്ലയ്ക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 12 ന് നടത്തുന്ന ആയിരത്തിയെട്ട് നാളികേരവും മറ്റനുബന്ധ ഹോമദ്രവ്യങ്ങളും കൊണ്ടുള്ള അഷ്ടദ്രവ്യമഹാഗണപതി ഹോമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായതായും ഭക്തർക്ക് അവരുടെ പേരിലും നാളിലും ഹോമത്തിൽ പങ്കാളികളാകുവാനുള്ള അവസരമൊരുക്കിയിട്ടുള്ളതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ വൈദിക ശ്രഷ്ഠൻമാർ ഹോമത്തിന് നേതൃത്വം കൊടുക്കും.ഇതിനോടനുബന്ധിച്ച് മുല്ലയ്ക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന യജ്ഞ ഹോമകുണ്ഡ നിർമ്മാണ ഉദ്ഘാടനം നടയപ്പിളളിൽ പരമേശ്വരൻ നമ്പൂതിരി നിർവഹിച്ചു. അദ്ധേഹത്തെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ക്ഷേത്രം വൈസ്.പ്രസിഡന്റ് വി.ആർ.പങ്കജാക്ഷൻ നായർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി പ്രശാന്ത് നമ്പൂതിരി,ഭാരവാഹികളായ എസ്.പത്മകുമാർ, അനു രാധാകൃഷ്ണൻ, ഓമന അന്നപൂർണ്ണ, അതുല്യ ബാബു, ഹരി, ഗോപാലകൃഷ്ണൻ പൊങ്ങുംപുറം, എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് മാരായ പീതാംബരൻ തൊടുപുഴ, വിശ്വംഭരൻ കാഞ്ഞിരമറ്റം തുടങ്ങിയവർ ചടങ്ങിൽ പങ്കുചേർന്നു.