കല്ലൂർക്കാട്: സെന്റ് അഗസ്റ്റിൻസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഇൻഡോർ രൂപതയുടെ നവ അഭിഷിക്തൻ മാർ തോമസ് മാത്യു കുറ്റിമാക്കലിന് സ്വീകരണവും മുൻ അദ്ധ്യക്ഷൻ മാർ ചാക്കോ തോട്ടുമാരിക്കലിന് യാത്രയയപ്പും മാതൃ ഇടവകയിൽ നൽകും. രാവിലെ 9.30ന് സമൂഹ ബലി, 11ന് പൊതുസമ്മേളനം ആരംഭിക്കും. ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. മാർ ജോർജ് പുന്നക്കോട്ടിൽ, സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷീബ മാത്യൂസ്, കുടുംബ പ്രതിനിധികളായ ജോയി കുറ്റിമാക്കൽ, ഫാ. ജോസ് തോട്ടുമാരിക്കൽ വി.സി, തുടങ്ങിയവർ പ്രസംഗിക്കും. മാർ ചാക്കോ തോട്ടുമാരിക്കൽ, മാർ തോമസ് മാത്യു കുറ്റിമാക്കൽ എന്നിവർ മറുപടി പ്രസംഗം നടത്തും. വികാരി ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട് സ്വാഗതവും ട്രസ്റ്റി ഫ്രാൻസിസ് ജോൺ റാത്തപ്പിള്ളിൽ നന്ദിയും പറയും.