edavetty
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ്ഭാഗവത സപ്താഹ യജ്ഞത്തിന്റെയും, ദശാവതാര ചാർത്തിന്റെയും,സുവനീർ തൊടുപുഴ തഹസിൽദാർ എ.എസ് ബിജിമോൾ പ്രകാശനം ചെയ്യുന്നു

ഇടവെട്ടി: ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിൽ 9 മുതൽ 19 വരെമൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ഭാഗവതസപ്താഹ യജ്ഞത്തിന്റെയും , ദശാവതാര ചാർത്തിന്റെയും സുവനീർ തൊടുപുഴ തഹസിൽദാർ എ എസ് ബിജിമോൾ പ്രകാശനം ചെയ്തു .

ചടങ്ങിൽ ജനറൽ കൺവിനർ ജയരാജ് പാണ്ടിപ്പിള്ളിൽ , സഹരക്ഷാധികാരി എം ആർ ജയകുമാർ ക്ഷേത്രം സെക്രട്ടറി സിജു ബി .പിള്ള , ജോ.സെക്രട്ടറി മണി പരപ്പിൽ , ഖജാൻജി എം .എൻ .രവിന്ദ്രൻ , മാനേജർ കെ .ആർ സതീഷ് , സുധീർ പുളിക്കൽ , മോഹനൻ കൊട്ടാരത്തിൽ , ഉണ്ണി തടത്തിൽ , ഗോപി കുരിക്കാട്ട് , സത്യൻ ചീരങ്കുഴ , ശ്രീജേഷ് പാണ്ടിപ്പിള്ളിൽ, മാതൃ സമിതി വൈസ് പ്രസിഡന്റ് അംബുജാക്ഷിയമ്മ , ജോ: സെക്രട്ടറി : ജാനകിയമ്മ , ശ്യാമളവിജയൻ , ഷില എം ആർ , ക്ഷേത്ര ഭരണ സമിതി അംഗങ്ങൾ മാതൃസമിതി അംഗങ്ങൾ , സപ്താഹ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.