വെള്ളത്തൂവൽ : ശല്യംപാറ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക മഹോത്സവം ഇന്ന് മുതൽ പത്തു വരെ തീയതികളിൽ നടക്കും . ഇന്ന് വൈകിട്ട് 5 ന് മഹോ
ത്സവത്തിനായി നടതുറക്കും 7 ന് വാസ്തു ഹോമം, വാസ്തുബലി, വാസ്തു കലശം, പ്രസാദശുദ്ധി, അസ്ത്ര കലശ പൂജ .നാളെ പതിവ് മഹോത്സവ
ചടങ്ങുകൾക്ക് പുറമെ രാവിലെ 7നും 7.30 നുംമദ്ധ്യെ കൊടിമരം മുറിക്കൽ .തുടർന്ന് കൊടിമരഘോഷയാത്ര.10 ന് എൻ.വി.സുധാകരൻ തന്ത്രികൾ തൃക്കൊടിയേറ്റും . 7 നും 8 നും പതിവ് മഹോത്സവ ചടങ്ങുകൾ . 9 ന് രാവിലെ 6 ന് ഉഷപൂജ 6.30 ന് ഗണപതിഹോമം,വിദ്യാഗോപാല മന്ത്രാർച്ചന,8 30ന് വിദ്യാമന്ത്രഹോമം വൈകിട്ട് 6ന്
ഭഗവതിസേവ,സഹസ്രനാമാർച്ചന, ദീപാരാധന 7.30 ന് നൃത്തനൃത്ത്യങ്ങൾ, 10 ന് രാവിലെ 6 ന് നിർമ്മാല്യം, കണി കാണാൽ 10 ന് ഉച്ച ശീവേലി, അന്നദാനം വൈകിട്ട് 6.30 ന് താലപ്പൊലി ഘോഷയാത്ര, പറയെടുക്കൽ8 ന് ആറാട്ട്, കൊടിയിറക്ക്, മംഗള പൂജ രാത്രി 9 ന് ബാലെ, ചില്ലിത്തോട് ശ്രീ ഭദ്രയുടെ വീരനാട്യം .