അടിമാലി: വാഹന ഉടമകളെ ദുരിതത്തിലാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ കരിനിയമത്തിനെതിരെ തിങ്കളാഴ്ച രാവിലെ അടിമാലിയിലെ ദേവികുളം ജോയിന്റ് ആർ.ടി.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്‌സ് & ബ്രോക്കേഴ്‌സ് അസ്സോസിയേഷൻ ഭാരവാഹികളായ എം.എം.നവാസ്, അസ്സി പാറേക്കാട്ടിൽ, ജിജിൻ.വി.ജെ, അബ്ദുൾ അസ്സിസ് അമ്പഴച്ചാൽ, ചാക്കോ, വി.ജെ എന്നിവർ പറഞ്ഞു.കേരളത്തിലെ വാഹനങ്ങളുടെ ആർ.സി, ഡ്രൈവിങ്ങ് ലൈസൻസ് അച്ചടി നിലച്ചിട്ട് മാസങ്ങളായി .ഇത് വാഹന വിപണിയെയും, ആ മേഖലയിൽ പ്രവർത്തിക്കുന്നവരെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു, 4 ലക്ഷംആർ.സി, ഡ്രൈവിങ്ങ് ലൈസൻസുകളാണ് സർക്കാരിന്റെ പിടിപ്പ് കേട് മൂലം അച്ചടിക്കാതെ കിടക്കുന്നത്. ഇതിന് ബന്ധപ്പെട്ടവർ ഉടനടി പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.തിങ്കളാഴ്ച രാവിലെ 10ന് അടിമാലി ടൗൺ ജുമ മസ്ജിദിന് മുന്നിൽ നിന്നും ബഹുജന റാലി ആരംഭിക്കും. തുടർന്ന് പ്രതിഷേധ മാർച്ച് ജില്ല പ്രസിഡന്റ് റഫീഖ് ഉടുമ്പന്നൂർ ഉദ്ഘാടനം ചെയ്യും.