പീരുമേട്: എസ്എൻഡിപിയോഗം പാമ്പനാർ ശാഖ 13 74.നേതൃത്വത്തിൽ കല്ലാർ എസ്.എൻകോളേജിന് സമീപം പണികഴിപ്പിച്ചിട്ടുള്ള ഗുരുദേവക്ഷേത്രത്തിൽ എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഭാവനയായി നൽകിയിട്ടുള്ളവിഗ്രഹത്തിന്റെ പ്രതിഷ്ഠകർമ്മം ഇന്ന് . രാവിലെ 11 ന്‌ക്ഷേത്രം തന്ത്രി രവി നാരായണൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽനടത്തും. എസ്.എൻ . ട്രസ്റ്റ്‌ബോർഡു മെമ്പർ പ്രീതി നടേശൻ ഭദ്രദീപം പ്രകാശനം നിർവഹിക്കും.
എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ12.30 ന്ക്ഷേത്ര സമർപ്പണം നിർവ്വഹിക്കും. യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളംഗോപി വൈദ്യർ അദ്ധ്യക്ഷത വഹിക്കും. പാമ്പനാർ ശാഖാ സെക്രട്ടറി സുരേഷ് ചൂളപ്പടിക്കൽ സ്വാഗതം പറയും.
പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു മുഖ്യ പ്രഭാഷണം നടത്തും.
വാഴൂർസോമൻ എം.എൽ.എ ,എസ് എൻ ട്രസ്റ്റ് ആർ. ഡി. സി ട്രഷറർ ബിജു മാധവൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
യൂണിയൻ വൈസ് പ്രസിഡന്റ് പി കെ രാജൻ, എൻ ജി സലികുമാർ, നിയുക്തബോർഡ് മെമ്പർ, പി എസ് ചന്ദ്രൻ , സദൻരാജൻ, കെ.ഗോപി, പി വി സന്തോഷ്, വി.പി. ബാബു ,രാജേഷ് ലാൽ ,അമ്പിളി സുകുമാരൻ , പ്രമോദ് ധനപാലൻ ,സിന്ധു വിനോദ് , പ്രബിൻ പ്രഭാകരൻ ,സരോജിനി ജയചന്ദ്രൻ , ആർ. വിനോദ് ,കെ.എം.ഗോപാലകൃഷ്ണൻ , കെ സി ,ബിനു സാബു ,ബിന്ദു ഷാജി ,വിഷ്ണു പ്രദീപ് ,ജയശ്രീ രതീഷ് എന്നിവർ ആശംസകൾ അർപ്പിക്കും. പാമ്പനാർ ശാഖാ പ്രസിഡന്റ് സനിൽകുമാർ കെ.നന്ദി പറയും.