കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ സുവർണ ജൂബിലി ആഘോഷ സമാപനവും ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനവും ഗുരുദേവ കീർത്തി സ്തംഭത്തിന് ലഭിച്ച ഡോ. അബ്ദുൾ കലാം ലോക റെക്കാഡ് പുരസ്‌കാര പ്രഖ്യാപനവും ഇന്ന് വൈകിട്ട് നാലിന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ ഭദ്രദീപം തെളിയിക്കും. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷനാകും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എസ്.എൻ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ജൂബിലി പതിപ്പ് പ്രകാശിപ്പിക്കും. സ്വാമി ഗുരുപ്രകാശം അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കൗൺസിലറും യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റുമായ പച്ചയിൽ സന്ദീപ് സംഘടനാ സന്ദേശം നൽകും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് സന്ദേശം നൽകും. വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കൃഷ്ണകുമാരി, കേന്ദ്രസമിതി സെക്രട്ടറി സംഗീത വിശ്വനാഥൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഗാനമേള നടക്കും.
യു.ഡി.എഫ് ജില്ലാ ചെയർമാനും കെ.എസ്.സി ബാങ്ക് പ്രസിഡന്റുമായ ജോയി വെട്ടിക്കുഴി, സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി. ആർ സജി, സി.പി.ഐ കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ ശശി, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമലയിൽ, മുൻസിപ്പൽ കൗൺസിലർ ജാൻസി ബേബി, എച്ച്.എം.റ്റി.എ പ്രസിഡന്റ് പി.കെ ഗോപി,യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി. ആർ മുരളീധരൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ ഷാജി പുള്ളോലിൽ , പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപിവൈദ്യർ , രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം. ബി ശ്രീകുമാർ, ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ , നെടുംങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ പിവി. ബി സുകുമാരൻ , ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് , രാജാക്കാട് യൂണിയൻ സെക്രട്ടറി കെ.എസ് ലതീഷ്കുമാർ, നെടുംങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, പീരുമേട് യൂണിയൻ സെക്രട്ടറി കെ. പി ബിനു, തൊടുപുഴ യൂണിയൻ കൺവീനർ പി.ടി.ഷിബു, മലനാട് യൂണിയൻ കൗൺസിലർമാരായ പി. ആർ. രതീഷ്, പി. കെ. രാജൻ, മനോജ് ആപ്പാന്താനത്ത്, പി. എസ്. സുനിൽകുമാർ, കെ. കെ. രാജേഷ്, പ്രദീപ് അറഞ്ഞനാൽ, യൂണിയൻ വൈദികയോഗം പ്രസിഡന്റ് വി. ബി. സോജു ശാന്തി, വൈദികയോഗം സെക്രട്ടറി നിശാന്ത് ശാന്തി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സി. കെ. വൽസ, സെക്രട്ടറി ലത സുരേഷ്, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ സെക്രട്ടറി വിഷ്ണു കാവനാൽ, സംസ്ഥാന വൈ. പ്രസിഡന്റ് കെ. പി. ബിനീഷ്, സൈബർസേന ചെയർമാൻ അരുൺകുമാർ പി, കൺവീനർ സനീഷ് പി. എസ്, കുമാരിസംഘം പ്രസിഡന്റ് രേഷ്മ കെ. ബി, സെക്രട്ടറി ആര്യ കമലാസനൻ എന്നിവർ ആശംസാ പ്രസംഗം നടത്തും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ സ്വാഗതവും വൈസ് പ്രസിഡന്റ് വിധു. എ സോമൻ നന്ദിയും പറയും.