sndp

ചെറുതോണി: ഹൈറേഞ്ചിലെ പുരാതനമായ കീരിത്തോട് ശിവപാർവ്വതി ക്ഷേത്രത്തിന്റെ പുതുതായി നിർമ്മിച്ച ശ്രീകോവിലിലെ പ്രതിഷ്ഠ 12ന് നടത്തും. ഇന്ന് വൈകിട്ട് 6.30ന് ആചാര്യവരണത്തോടുകൂടി ചടങ്ങുകൾ ആരംഭിക്കും. തിരുവൈരാണിക്കുളം ക്ഷേത്രം മാതൃകയിലാണ് ക്ഷേത്ര ശ്രീകോവിൽ നിർമ്മിച്ചിട്ടുള്ളത്. 12ന് രാവിലെ 11.43നും 12.03നും മദ്ധ്യേ യുള്ള മുഹൂർത്തത്തിൽ പ്രതിഷ്ഠാകർമ്മം ക്ഷേത്രം തന്ത്രി ഡോ. ഒ.വി. ഷിബു ഗുരുപദം നിർവ്വഹിക്കും. ക്ഷേത്രം മേൽശാന്തി തെക്കേടത്ത് ഗോപാലൻ ശാന്തിയുടെ നേതൃത്വത്തിലുള്ള വൈദിക ശ്രേഷ്ഠമാർ കാർമ്മികത്വം വഹിക്കുന്നു. വൈകിട്ട് 5.30ന് സാംസ്‌കാരിക സമ്മേളനവും ക്ഷേത്ര സമർപ്പണവും നടത്തും. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ക്ഷേത്ര സമർപ്പണ കർമ്മം നിർവ്വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ക്ഷേത്രം തന്ത്രി ഒ.വി. ഷിബു ഗുരുപദം അനുഗ്രഹ പ്രഭാഷണം നടത്തും. ജനപ്രധിനിധികൾ, വൈദിക ശ്രേഷ്ഠന്മാർ, യൂണിയൻ ശാഖാ ഭാരവാഹികൾ,​ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുമെന്ന് ശാഖാ പ്രസിഡന്റ് സന്തോഷ് കടമാനത്ത്, വൈസ് പ്രസിഡന്റ് വിനോദ് കദളിക്കാട്ട്, സെക്രട്ടറി അനു ടി.ആർ, ജനറൽ കൺവീനർ ജ്യോതിഷ് കുടിക്കയത്ത് എന്നിവർ അറിയിച്ചു.