കുമളി:: ചക്കുപള്ളം ആറാം മൈൽ ശ്രീഭദ്രകാളി ധർമശാസ്താ ക്ഷേത്രത്തിൽ ശ്ദേവി ഭാഗവത നവാഹ ജ്ഞാനയജ്ഞവും, മേടപ്പൂയ മഹോത്സവവും, പൊങ്കാലയും ആരംഭിച്ചു. 16 ന് സമാപിക്കും.
യജ്ഞാചാര്യൻവടക്കേമഠം വിജയവർത്ഥനന്റെ മുഖ്യ കാർമ്മികത്വത്തിൽ നവാഹ ജ്ഞാനയജ്ഞം ആരംഭിച്ചു. ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങൾക്ക് പുറമേ അഷ്ടദ്രവ്യ ഗണപതിഹോമം, കുമാരി പൂജ, ഉണ്ണിയൂട്ട്, അമ്മയൂട്ട്,ശക്തിമാതാപൂജ,സർവ്വേശ്വരി പൂജ,മഹേശ്വരി പൂജ, പാർവതി സ്വയംവരം,വിദ്യാ പൂജ തുടങ്ങിയ ചടങ്ങുകളും നടക്കും. 14ന് ഓട്ടൻതുള്ളൽ, 15ന് ഗാനമേള, 16ന് പൊങ്കാല, താലപ്പൊലി ഘോഷയാത്ര,എല്ലാ ദിവസവും മഹാപ്രസാദമൂട്ട് എന്നിവയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ പ്രകാശ് ചെട്ടിയാർ, നന്ദനൻ, രാരിച്ചൻ, അനിൽ, തങ്കപ്പൻ എന്നിവർ അറിയിച്ചു.