ഉടുമ്പന്നൂർ : പരിയാരം ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 7 മുതൽ 13 വരെ നടക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മചൈതന്യ സ്വാമികളും ക്ഷേത്രം തന്ത്രി രാമപുരം സനത് തന്ത്രികളും ക്ഷേത്രം മേൽശാന്തി പൈക സന്ദീപ് ശാന്തികളും ക്ഷേത്രം ശാന്തി ജിഷ്ണു ശാന്തികളും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
7 ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 5 ന് കലവറനിറയ്ക്കൽ, 8 ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 6.40 ന് ആചാര്യവരണം, അമൃതഭോജനം, 9 ന് രാവിലെ പതിവ് പൂജകൾ,. 10 ന് രാവിലെ പതിവ് പൂജകൾ,11 ന് രാവിലെ പതിവ് പൂജകൾ, 10.50 ന് താഴികകുട പ്രതിഷ്ഠ, അനുജ്ഞാകലശപൂജ, കലശാഭിഷേകം, വൈകുന്നേരം 3 മുതൽ വിഗ്രഹ ഘോഷയാത്ര, രാത്രി 7 ന് വിശേഷാൽ ദീപാരാധന, 8 ന് സാംസ്കാരിക സമ്മേളനം നടക്കും. എസ്.എൻ.ഡി.പി സംയുക്ത സമിതി പ്രസിഡന്റ് കെ.ജി ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കൺവീനർ പി.ടി.ഷിബു ഉദ്ഘാടനം ചെയ്യും. ഡൽഹി റിപ്പബ്ളിക് ദിന പരേഡിൽ പങ്കെടുത്ത ജില്ലയിൽ നിന്നുള്ള എൻ.സി.സികേഡറ്റ് ബി. ശിവാനന്ദിനെ ആദരിക്കും. യോഗത്തിന് ശേഷം പ്രസാദഊട്ട് നടക്കും.
രാത്രി 9.30 ന് തിരുവാതിര, 9.40 മുതൽ നൃത്തസന്ധ്യ.12 ന് രാവിലെ പതിവ് പൂജകൾ.13 ന് രാവിലെ പതിവ് പൂജകൾ, 10 ന് പ്രതിഷ്ഠാദിന സമ്മേളനം . എസ്.എൻ.ഡി.പി യോഗം സംയുക്ത സമിതി പ്രസിഡന്റ് കെ.ജി ഷിബുവിന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ക്ഷേത്ര സപതി സന്ദീപ്, പഞ്ചലോഹ ഗുരുദേവ വിഗ്രഹം സമർപ്പിക്കുന്ന പി.കെ രാജമ്മ ചിറയ്ക്കൽ എന്നിവരെ ആദരിക്കും.ഉച്ചയ്ക്ക് 12.40 നും 2.30 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ വിഗ്രഹ പ്രതിഷ്ഠ നടക്കും. തുടർന്ന് അന്നദാനം, പടിത്തരം നിശ്ചയിക്കൽ, ആചാര്യദക്ഷിണ.